ഇടുക്കി : ഏലപ്പാറ ഐടിഐയില്‍ 2025 -26/27 വര്‍ഷത്തെ പ്ലംബര്‍ (1 വര്‍ഷം), റഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന്‍ (2 വര്‍ഷം) എന്നീ ട്രേഡുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ക്ഷണിച്ചു.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എസ്എസ്എല്‍സി, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, ടിസി എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഐടിഐയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 18, 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :9946010769, 9745473618
