തിരുവനന്തപുരം | സി പി എം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ അറസ്റ്റിലായ യുട്യൂബര്‍ കെ എം ഷാജഹാനെ ഇന്ന് (സെപ്തംബർ 26) കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായ ഷാജഹാന്‍ നിലവില്‍ ആലുവ സൈബര്‍ ക്രൈം സ്‌റ്റേഷനിലാണ്. തിരുവനന്തപുരം ആക്കുളത്തെ വീട്ടില്‍ നിന്നാണ് ഇന്നലെ ഷാജഹാനെ അറസ്റ്റ് ചെയ്തത്.
ഷാജഹാനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു
വൈദ്യപരിശോധനയടക്കമുള്ള നടപടികള്‍ കൊച്ചിയിലാണ് നടക്കുക.കേസില്‍ ഷാജഹാനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാര്‍ഡ് പിടിച്ചെടുക്കുകയും ചെയ്തു രണ്ട് ദിവസം മുന്‍പ് കെജെ ഷൈനിന്റെ പേരെടുത്ത് പറഞ്ഞ് പുതിയൊരു വീഡിയോ ഷാജഹാന്‍ പുറത്തുവിട്ടിരുന്നു. ഇതിന്റെ പേരില്‍ ഷൈന്‍ നല്‍കിയ പുതിയ പരാതിയിലാണ് അറസ്റ്റ്
