കൊച്ചി: അബുദാബിയിലേക്ക് തിരിച്ച യാത്രാവിമാനം രണ്ടുമണിക്കൂര്‍ നേരത്തെ പറക്കലിനുശേഷം സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി തിരിച്ചിറക്കി. സെപ്തംബർ 5 വെള്ളിയാഴ്ച രാത്രി കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ച ഇന്‍ഡിഗോ വിമാനമാണ് ശനിയാഴ്ച പുലര്‍ച്ചെ 1:44 ന് കൊച്ചിയില്‍ സുരക്ഷിതമായി തിരിച്ചിറക്കിയത് വിമാനത്തില്‍ 180 ലേറെ യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു.
സംഭവത്തെകുറിച്ച് ഇതുവരെ വിമാനക്കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം സജ്ജമാക്കി നല്‍കി. ഈ വിമാനം 3:30 ഓടെ അബുദാബിയിലേക്ക് യാത്ര തിരിച്ചു.കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പോയ വിമാനം പാതിവഴിയില്‍ യാത്ര റദ്ദാക്കി മടങ്ങിയതായി ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ്‌റഡാര്‍ 24 സ്ഥിരീകരിച്ചിട്ടുണ്ട്.
