ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് രാജിവെച്ച് ആറാഴ്ചയ്ക്കു ശേഷം ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗികവസതി ഒഴിഞ്ഞു. സൗത്ത് ഡല്‍ഹിയിലെ ഛത്തര്‍പുര്‍ മേഖലയിലെ ഐഎന്‍എല്‍ഡി (ഇന്ത്യൻ നാഷണൽ ലോക്ദൾ) നേതാവ് അഭയ് ചൗട്ടാലയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഫാംഹൗസിലേക്കാണ് അദ്ദേഹം താമസം മാറിയതെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ഫാംഹൗസ് ഗദായ്പുറിലാണ് സ്ഥിതിചെയ്യുന്നതെന്നാണ് വിവരം. മുന്‍രാഷ്ട്രപതിമാര്‍ക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗികവസതി സജ്ജമാകുന്നതിന് പിന്നാലെ ഫാംഹൗസില്‍നിന്ന് ധന്‍കര്‍ അവിടേക്ക് മാറും.
സി.പി. രാധാകൃഷ്ണനാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതിസ്ഥാനാര്‍ഥി
ജൂലൈമാസം 21-ാം തീയതിയാണ് അദ്ദേഹം ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവെച്ചത്. ധന്‍കറിന്റെ പിന്‍ഗാമിയ്ക്കായുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ഒന്‍പതാം തീയതി നടക്കും. സി.പി. രാധാകൃഷ്ണനാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതിസ്ഥാനാര്‍ഥി. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യാമുന്നണി സ്ഥാനാര്‍ഥി
