സനാ: യെമനില്‍ ഹൂതി വിമത കേന്ദ്രങ്ങളില്‍ ബോംബിട്ട് ഇസ്രയേല്‍. 2 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ സനായില്‍ പ്രസിഡൻഷ്യല്‍ പാലസിന് സമീപവും മിലിട്ടറി ബേസുകളിലും എണ്ണ, ഊർജ്ജ കേന്ദ്രങ്ങളിലും സ്ഫോടനങ്ങളുണ്ടായി.
ഗാസ യുദ്ധം അവസാനിപ്പിക്കും വരെ ഇസ്രയേലിനെതിരെ ആക്രമണങ്ങള്‍ തുടരുമെന്ന് ഹൂതികള്‍
ഹമാസിന്റെ സഖ്യ കക്ഷികളായ ഹൂതികള്‍ രാജ്യത്തിന് നേരെ മിസൈലാക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രയേലിന്റെ തിരിച്ചടി. അതേ സമയം, ഗാസ യുദ്ധം അവസാനിപ്പിക്കും വരെ ഇസ്രയേലിനെതിരെ ആക്രമണങ്ങള്‍ തുടരുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കി
