രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീടിന്റെ കവാടത്തിനുമുന്നില്‍ നീലപ്പെട്ടിയുമായി യുവാവ്

അടൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീടിന്റെ കവാടത്തിനുമുന്നില്‍ ആഡംബര വാഹനത്തില്‍ സുഹൃത്തിനൊപ്പം എത്തിയ യുവാവ് ഒരു നീലപ്പെട്ടിയുമായി വാഹനത്തില്‍നിന്ന് പുറത്തിറങ്ങി. തുടര്‍ന്ന് നീലപ്പെട്ടി, നീലപ്പെട്ടി എന്ന് ഉറക്കെപ്പറഞ്ഞ് പെട്ടി ഉയര്‍ത്തിക്കാട്ടി. ഓ​ഗസ്റ്റ് 24 ഞായറാഴ്ച രാഹുല്‍ മാധ്യമങ്ങളെ കണ്ടശേഷമായിരുന്നു സംഭവം. ഈ സമയം രാഹുല്‍ പുറത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു.

പോലീസ് യുവാവിനെ സ്ഥലത്തുനിന്ന് മാറ്റി

ആദ്യം സംഭവം ആര്‍ക്കും മനസ്സിലായില്ല. ഈ സമയം സ്ഥലത്തുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും യുവാവിനെ അറിയില്ലായിരുന്നു. തുടര്‍ന്ന് വീടിന് സംരക്ഷണമൊരുക്കിനിന്ന പോലീസ് യുവാവിനോട് വിവരങ്ങള്‍ തേടിയെങ്കിലും വ്യക്തമായ മറുപടിലഭിച്ചില്ല. ഇതോടെ നാട്ടുകാരില്‍ ചിലര്‍ യുവാവിനെ ചോദ്യംചെയ്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പോലീസ് യുവാവിനെ സ്ഥലത്തുനിന്ന് മാറ്റി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →