കൊല്ലം: എട്ടുവയസ്സുകാരന്റെ കാലിൽ തേപ്പുപെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 6 ബുധനാഴ്ചയായിരുന്നു സംഭവം. ചവറ തെക്കുംഭാഗം പോലീസാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മ വിദേശത്ത് ജോലിചെയ്യുകയാണ്. മുത്തശ്ശിയുടെയും രണ്ടാനച്ഛന്റെയും സംരക്ഷണയിലായിരുന്നു കുട്ടി. മുത്തശ്ശിയോട് വികൃതി കാണിച്ചതിനാണ് പൊള്ളിച്ചതെന്ന് രണ്ടാനച്ഛൻ പോലീസിന് മൊഴിനൽകി.
പോലീസ് രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തു
നേരത്തെയും രണ്ടാനച്ഛനിൽ നിന്ന് ഇത്തരം ഉപദ്രവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കുട്ടി പോലീസിലും ചെെൽഡ് വെൽഫയർ കമ്മിറ്റിക്കും (സിഡബ്ല്യുസി) മൊഴി നൽകിയിട്ടുണ്ട്. ചെെൽഡ് വെൽഫയർ കമ്മിറ്റി പ്രവർത്തകർ വിവരം നൽകിയതനുസരിച്ച് പോലീസ് രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കുട്ടിക്ക് വേണ്ട കൗൺസലിങ്ങും സംരക്ഷണവും നൽകുമെന്ന് സിഡബ്ല്യുസി ചെയർമാൻ സനൽ വെള്ളിമൺ പറഞ്ഞു
