എം ഡി എം എ കടത്ത് : മലയാളി വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ പോലീസ് പിടിയില്‍.

തിരുവനന്തപുരം | കേരളത്തിലേക്ക് എം ഡി എം എ എത്തിക്കുന്ന കണ്ണിയില്‍പ്പെട്ട മലയാളി വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ പോലീസ് പിടിയിലായി. . പാലാ സ്വദേശി അനുവിനെയാണ് ഫോര്‍ട്ട് പോലീസ് പിടികൂടിയത്. ബെംഗളൂരുവില്‍ നഴ്‌സിംഗിന് പഠിക്കാനെത്തിയ അനു പഠനത്തോടൊപ്പം മയക്കുമരുന്നു കടത്ത് സംഘത്തിലെ കണ്ണിയാവുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുന്ന യുവാക്കളുമായി അടുത്ത സൗഹൃദം സ്ഥാപിച്ചാണ് അനു ഇടപാടുകള്‍ നടത്തിയിരുന്നത്. നഴ്‌സിംഗ് പഠനത്തിനായി ബെംഗളൂരിലേക്ക് പോയ അനു ലഹരി സംഘത്തിന്റെ വലയില്‍ പെട്ട് ആദ്യം ലഹരി ഉപയോഗിക്കാന്‍ തുടങ്ങുകയായിരുന്നു. പതിയെ പണം സമ്പാദിക്കാനായി ലഹരി വില്‍പ്പന സംഘത്തില്‍ കണ്ണിയായി മാറുകയായിരുന്നു.

​ഗോപകുമാറുമായി പോലീസ് ബെംഗളൂരിലേക്ക് പോയി

തിരുവനന്തപുരത്തേക്ക് 32 ഗ്രാം എം ഡി എം എ കടത്തുന്നതിനിടെ പിടിയിലായ മുട്ടത്തറ സ്വദേശി ഗോപകുമാറിൽ നിന്നാണ് മലയാളി പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള ഇടനിലക്കാരെ കുറിച്ച് വിവരം ലഭിച്ചത്. ബെംഗളൂരുവില്‍ നഴ്‌സിംഗിന് പഠിക്കുന്ന പാലാ സ്വദേശി അനുവില്‍ നിന്നാണ് 32 ഗ്രാം എം ഡി എം എ വാങ്ങിയതെന്ന് ഗോപകുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളേയും കൊണ്ടാണ് പോലീസ് ബെംഗളൂരിലേക്ക് പോയത്. അനുവിന്റെ താമസ സ്ഥലം കണ്ടെത്തി നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →