കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പുള്ള നാട് : ഇവിടെ ആർക്കും എന്തുംപറയാം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

തിരുവനന്തപുരം: സിപിഎം സൈബറിടങ്ങളില്‍ തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ ഒരാശങ്കയും ഇല്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. എല്ലാ മാസവും ഇത്തരത്തില്‍ ഓരോന്ന് പടച്ചവിടും. കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പുള്ള നാട്ടില്‍ ആര്‍ക്കും ആര്‍ക്കെതിരെയും എന്തും പറയാമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.താനും തന്റെ മണ്ഡലത്തിലുള്ളവരും ഇത്തരത്തിലുള്ള ആക്രമണങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി

നിയമപരമായി പോകാന്‍ കഴിയുന്ന കാര്യമാണെങ്കില്‍ ആ വഴിക്ക് നീങ്ങുന്നതല്ലേ മാന്യതയെന്നും രാഹുൽ

‘നിയമപരമായ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യും. ഇതൊന്നും നന്നായിരിക്കില്ലെന്ന് സിപിഎം മനസ്സിലാക്കിയാല്‍ മതി. മുഖമില്ലാത്ത ആളുകളുടെ ആക്രമണത്തെ ഞാന്‍ എന്തിന് അഭിമുഖീകരിക്കണം. ആര്‍ക്കെതിരെയും പറയാന്‍ പറ്റുന്ന കാര്യങ്ങളല്ലേ’ രാഹുല്‍ പറഞ്ഞു.
നിയമപരമായി പോകാന്‍ കഴിയുന്ന കാര്യമാണെങ്കില്‍ ഇത്തരക്കാര്‍ ആ വഴിക്ക് നീങ്ങട്ടെ. അതല്ലേ അതിന്റെ മാന്യതയെന്നും രാഹുല്‍ ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →