ആലപ്പുഴ: ആലപ്പുഴയുടെ വിപ്ലവമണ്ണിൽ വിഎസ്സിനെ കാണാൻ വലിയ ജനക്കൂട്ടം. വിലാപയാത്ര 19 മണിക്കൂർ പിന്നിട്ടു. പത്തുമണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് ഭൗതികശരീരം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. 11.30-ന് ഭൗതികശരീരം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ചുമണിയാേടെ സംസ്കാരം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
വിലാപയാത്ര രാവിവലെ 7.30-ഓടെ കായംകുളത്ത് എത്തി.
തലസ്ഥാനത്തിന്റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി.എസ്. അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര രാവിവലെ 7.30-ഓടെയാണ് കായംകുളത്ത് എത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. കണക്കുകൂട്ടലുകളെ തെറ്റിച്ച് വഴിയോരം നിറയെ മഴയെ അവഗണിച്ചും പ്രിയസഖാവിനെ ഒരുനോക്കു കാണാനായി ആയിരക്കണക്കിന് ആളുകളാണ് കാത്തുനിന്നത്
