ഹിസാര്‍: മുടിവെട്ടാൻ ആവശ്യപ്പെട്ട പ്രിൻസിപ്പലിനെ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തി.. ഹരിയാന ഹിസാറിലാണ് സംഭവം.ഹരിയാന ഹിസാറിലെ കർതാർ മെമോറിയല്‍ സ്കൂളിലെ പ്രിൻസിപ്പല്‍ ജഗ്ബീർ സിംഗാണ് കൊല്ലപ്പെട്ടത്. ജൂലൈ 10 ന് രാവിലെ പത്തരയോടെ സ്കൂളിനുള്ളില്‍ വച്ചാണ് പ്രിൻസിപ്പലിനെ രണ്ട് വിദ്യാർത്ഥികള്‍ ചേർന്ന് ആക്രമിച്ചത്.
ശരീരത്തില്‍ അഞ്ച് കുത്തേറ്റതായി പൊലീസ് പറഞ്ഞു.
മുടിവെട്ടി അച്ചടക്കത്തോടെ സ്കൂളില്‍ വരാത്തത് പ്രിൻസിപ്പല്‍ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. ഗുരുതരമായി പരിക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരത്തില്‍ അഞ്ച് കുത്തേറ്റതായി പൊലീസ് പറഞ്ഞു.കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട വിദ്യാർത്ഥികള്‍ക്കായി തെരച്ചിൽ തുടരുകയാണ്.
