കൊച്ചി | കൊച്ചി അമ്പലമുകളിലെ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സില്‍ തീപ്പിടുത്തം. പുക ശ്വസിച്ച് അവശരായ അഞ്ച് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തുനിന്ന് 30 ലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു. 220 കെവി ഭൂഗർഭ വൈദ്യുതി കേബിൾ ചേംബറിലാണ് തീപ്പിടിത്തമുണ്ടായത്. കേബിൾ കത്തിയെരിഞ്ഞതോടെ പ്രദേശമാകെ കനത്ത പുക വ്യാപിച്ചു.
പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു.
ജൂലൈ 8 ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ പൊട്ടിത്തെറിയുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊട്ടിത്തെറിക്ക് പിന്നാലെ തീപടരുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശമെങ്ങും പുക നിറഞ്ഞു. പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈനില്‍നിന്ന് തീ പടര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. അഗ്‌നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി .
രാത്രി വൈകിയും ഉപരോധം തുടരുകയാണ്
.സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. അതേസമയം, വാതകച്ചോര്‍ച്ചയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജീവനക്കാരെ കമ്പനിയിലേക്ക് കയറാനും ഇറങ്ങാനും അനുവദിക്കാതെ പ്രദേശവാസികൾ റിഫൈനറി ഗേറ്റിനു മുന്നിൽ രാത്രി വൈകിയും ഉപരോധം തുടരുകയാണ്
