ഗസ്സയിലെ വെടിനിർത്തൽ : ചർച്ചകൾ ദോഹയിലും , വാഷിംഗ്ടണിലും ഇന്നും തുടരും

ഗസ്സ സിറ്റി | ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾ ഖത്വർ തലസ്ഥാനമായ ദോഹയിലും അമേരിക്കയിലെ വാഷിംഗ്ടണിലും ഇന്നും തുടരും. ഗസ്സയിലെ സഹായവിതരണം യു എൻ നിയന്ത്രണത്തിൽ പുനരാരംഭിക്കണമെന്ന ഹമാസ്​ നിർദേശത്തെ ഇസ്റായേൽ എതിർത്തു. ഇസ്റായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അമേരിക്കയിൽ നേതാക്കളുമായി തിരക്കിട്ട ചർച്ചയിലാണ്. ജൂലൈ 10 വ്യാഴാഴ്ചയോടെ താത്കാലിക വെടിനിർത്തൽ കരാർ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ലോകം.

ചർച്ചകൾ ശരിയായ ദിശയിലെന്ന്​ അമേരിക്ക അറിയിച്ചു.

ഹമാസ്​, ഇസ്റായേൽ പ്രതിനിധി സംഘങ്ങളാണ് ദോഹയിൽ തുടരുന്ന ചർച്ചയിൽ പങ്കെടുക്കുന്നത്. ചർച്ചകൾ ശരിയായ ദിശയിലെന്ന്​ അമേരിക്ക അറിയിച്ചു. ഭിന്നതകൾക്ക്​ പരിഹാരം കണ്ട് ഉടൻ വെടിനിർത്തലിലേക്ക്​ നീങ്ങാൻ ഇരുപക്ഷത്തിനും കഴിയുമെന്ന്​ അമേരിക്കയുടെ പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ്​ വിറ്റ്​കോഫ്​ പറഞ്ഞു. വെടിനിർത്തൽ വേളയിൽ ഗസ്സയിലേക്കുള്ള സഹായ വിതരണം യു എന്നിനോ സ്വതന്ത്ര ഏജൻസിക്കോ കൈമാറണമെന്നതാണ്​ ഹമാസ്​ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന്​. എന്നാൽ ഇസ്റായേൽ ഇത്​ എതിർക്കുകയാണ്​.

യുദ്ധാനന്തര ഗസ്സയുടെ ഭാവി സംബന്ധിച്ചും അമേരിക്കൻ നേതാക്കളുമായി ചർച്ച നടത്തും

വാഷിംഗ്ടണിൽ ഇസ്റായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായി ജൂലൈ 7 ന് സ്റ്റിവ്​ വിറ്റ്​കോഫ്​ ചർച്ച നടത്തി. യു എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മാർക്കോ റൂബിയോയുമായി ജൂലൈ 8 ന് നെതന്യാഹു ചർച്ച നടത്തും. വെടിനിർത്തലിന് പുറമെ യുദ്ധാനന്തര ഗസ്സയുടെ ഭാവി, ഇറാൻ ആണവ പദ്ധതിക്കെതിരായ നടപടി എന്നിവ സംബന്ധിച്ചും അമേരിക്കൻ നേതാക്കളുമായി ചർച്ച നടത്തുമെന്ന്​ നെതന്യാഹു പറഞ്ഞു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →