കൊല്ലം: അരിപ്പയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. അരിപ്പ ബ്ലോക്ക് നമ്പർ 189 ലെ തുളസിയുടെ വീട്ടിലാണ് തീപ്പിടിത്തമുണ്ടായത്. സംഭവസമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.ജൂൺ 2 ബുധനാഴ്ച രാത്രി എട്ടുമണിയോടെ യായിരുന്നു അപകടം.
ഫയർഫോഴ്സ് സംഘമെത്തി തീ നിയന്ത്രണവിധേയമാക്കി
സമീപത്തെ ഷെഡിൽ കത്തിച്ചു വെച്ചിരുന്ന വിളക്കിൽ നിന്ന് തീപടരുകയും ഇത് സമീപത്തെ വീട്ടിലേക്കും പടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയുമായിരുന്നു. തീപടരുന്നത് കണ്ട നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് സംഘമെത്തി തീ നിയന്ത്രണവിധേയമാക്കി
