തിരുവനന്തപുരം:സ്കൂൾ കുട്ടികളുടെ മാതൃഭാഷാപഠനവും ആശയവിനിമയശേഷിയും മെച്ചപ്പെടുത്താൻ ക്ലാസുകളിൽ പത്രവായന നിർബന്ധമാക്കി. വിദ്യാഭ്യാസഗുണമേന്മ ഉറപ്പാക്കാനുള്ള അക്കാദമിക മാസ്റ്റർപ്ലാനിലാണ്, ദിവസവും ക്ലാസ്‌മുറികളിൽ ഗ്രൂപ്പായി പത്രവായന നടത്താനും വിശകലനത്തിനുമുള്ള നിർദേശമെന്ന് സർക്കാർവൃത്തങ്ങൾ .ഇതിനുപുറമേ, കംപ്യൂട്ടറിൽ മലയാളം എഴുത്തടക്കമുള്ള മലയാളം കംപ്യൂട്ടിങ്ങിനും കുട്ടികളെ പ്രാപ്തരാക്കും.
പത്രവായനയ്ക്ക് പത്തുമാർക്ക് ഗ്രേസ് മാർക്ക് നൽകും
ഈ വർഷം അക്കാദമിക ഗുണമേന്മാവർഷമായി ആചരിക്കാനാണ് മാർഗരേഖ. ഓരോ സ്കൂളും തനത് മാസ്റ്റർ പ്ലാൻ തയ്യാറാക്കി പരിപാടികൾ ആസൂത്രണംചെയ്യണം. എൽപിയിലും യുപിയിലും കുട്ടികളുടെ വായന, എഴുത്ത്, ആലാപനം, സർഗരചന തുടങ്ങിയ കഴിവുകൾ മൂല്യനിർണയത്തിൽ വിലയിരുത്തും. മാതൃഭാഷയ്ക്കുപുറമേ, ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ ഉയർന്ന ശേഷി കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കണമെന്നും മാർഗരേഖ നിർദേശിച്ചു. പത്രവായനയ്ക്ക് പത്തുമാർക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി ഈയിടെ പ്രഖ്യാപിച്ചിരുന്നു.
വായനയ്ക്കുള്ള നിര്‍ദേശങ്ങള്‍
.
പ്രതിദിനം ക്ലാസുകളില്‍ ഗ്രൂപ്പായി പത്രവായന നടത്തുക, ചര്‍ച്ച ചെയ്യുക , ഉച്ചാരണശുദ്ധിയോടെ വായിക്കാന്‍ അവസരമൊരുക്കുക,
സ്‌കൂള്‍ ലൈബ്രറിയിലെ ആഴ്ചപ്പതിപ്പുകളും മാസികകളും വായിക്കാന്‍ പ്രോത്സാഹിപ്പിക്കുക, ആഴ്ച്ചയില്‍ ഒരു പുസ്തകം വായിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക, തുടര്‍ന്ന് കുറിപ്പ് തയ്യാറാക്കല്‍, കുറിപ്പ് മറ്റുള്ളവരെ കേള്‍പ്പിക്കല്‍, ആശയങ്ങളെ ആധാരമാക്കിയുള്ള ആവിഷ്‌ക്കാരംചര്‍ച്ച തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് വായനയ്ക്കുള്ള നിര്‍ദേശങ്ങള്‍
