ആലപ്പുഴ | ചേര്‍ത്തല പള്ളിപ്പുറത്ത് ആയിരങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റീല്‍സ് ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് യുവാക്കള്‍ ടാങ്കില്‍ ഇറങ്ങി കുളിച്ചത്. 2025 ജൂൺ 28 ന് വൈകുന്നേരം മൂന്നരയോടെയാണ് യുവാക്കള്‍ മുന്‍സിപ്പാലിറ്റിയുടെ വാട്ടര്‍ ടാങ്കില്‍ ഇറങ്ങി കുളിച്ചത്.സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ യുവാക്കളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തില്‍ മൂന്ന് യുവാക്കളെ. പോലീസ് കസ്റ്റഡിയില്‍ എടുത്തു.
രണ്ടു പേര്‍ വാട്ടര്‍ ടാങ്കിലേക്ക് ചാടുകയുംഒരാള്‍ വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു.
വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്നും യുവാക്കളുടെ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേട്ടതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. യുവാക്കളില്‍ ഒരാള്‍ വീഡിയോ ചിത്രീകരിക്കുകയും മറ്റ് രണ്ടു പേര്‍ വാട്ടര്‍ ടാങ്കിലേക്ക് ചാടുകയും ചെയ്യുകയുമായിരുന്നു.തുടര്‍ന്ന് യുവാക്കളെ താഴെയിറക്കി തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു.
