നിലമ്പൂർ: നിലമ്പൂർ മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാകുമ്പോഴും കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള അനുമതി കാര്യക്ഷമമായി നടപ്പാക്കാതെ പഞ്ചായത്ത് ഭരണ സമിതികള്‍.ലൈസൻസുള്ള തോക്കുകള്‍ ഉപയോഗിച്ച് കർഷകർക്ക് ഏറെ ഉപദ്രവം ചെയ്യുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതിയുണ്ടെങ്കിലും നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിലെ ഒരു ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും ഇക്കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നില്ല.
കാട്ടുപന്നികളുടെ ആക്രമണത്തില്‍ ഏഴ് പേർക്കാണ് ജീവൻ നഷ്ടമായത്.
ഓരോ പഞ്ചായത്ത് പരിധികളിലും നൂറുക്കണക്കിന് കാട്ടുപന്നികളാണുള്ളത്. കാട്ടുപന്നി ആക്രമണങ്ങളില്‍ ഓരോ വർഷവും നൂറുക്കണക്കിന് പേർക്കാണ് പരിക്കേല്‍ക്കുന്നത്. നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷൻ പരിധികളിലായി ഏഴ് പേർക്കാണ് കാട്ടുപന്നികളുടെ ആക്രമണത്തില്‍ ജീവൻ നഷ്ടമായത്.രാത്രിയിലും പുലർച്ചെയും റോഡുകളിലൂടെ വ്യാപകമായി കാട്ടുപന്നികള്‍ മുറിച്ച് കടക്കുന്നതാണ് അപകടങ്ങള്‍ വർധിക്കുന്നത്.
സ്വകാര്യ എസ്റ്റേറ്റുകളുടെ കാടുപിടിച്ച് കിടക്കുന്ന ഭാഗങ്ങള്‍ കാട്ടുപന്നികളുടെ ആവാസ കേന്ദ്രങ്ങളാണ്.
സ്വകാര്യ എസ്റ്റേറ്റുകളുടെ കാടുപിടിച്ച് കിടക്കുന്ന ഭാഗങ്ങള്‍, ചതുപ്പ് നിലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കാട്ടുപന്നികളുടെ ആവാസ കേന്ദ്രങ്ങളാണ്. ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്. എംഎല്‍എമാർ തങ്ങളുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് ഒരു വിഹിതം കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള ഫണ്ടിലേക്ക് നല്‍കണമെന്ന ആവശ്യമുയരുന്നുണ്ട്.ഗ്രാമപഞ്ചായത്തുകള്‍ ചെറിയൊരു വിഹിതം കൂടി കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള തുകയില്‍ കൂട്ടിയാല്‍ കൂടുതല്‍ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ കഴിയും.
പഞ്ചായത്തുകൾ ഈ അവസരം പ്രയോജനപ്പെടുത്തുന്നില്ലെ
വനം വന്യജീവി സംരക്ഷണ നിയമം നിലനില്‍ക്കുമ്പോഴും ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള അനുമതി നിലവിലുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാൻ വന്യമൃഗശല്യത്തിനെതിരേ പ്രസംഗിക്കുന്നവരുടെ പാർട്ടികള്‍ പോലും അവരുടെ പഞ്ചായത്തില്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് കർഷകർ പറയുന്നത്
