ന്യൂഡല്‍ഹി: ഇഎസ്ഐ പദ്ധയില്‍ അംഗമാകാനുള്ള ശമ്പള പരിധി 21,000 രൂപയായി തുടരുന്നതില്‍ മാറ്റംവരുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ സമിതിയെ വെയ്ക്കുന്നു. ജൂൺ 27 വെള്ളിയാഴ്ച ഷിംലയില്‍ നടന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇഎസ്ഐ) കോര്‍പ്പറേഷന്‍ യോഗത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.
പഠിക്കാന്‍ സമിതിയെ വെക്കാമെന്ന മന്ത്രിയുടെ പ്രസ്താവനയില്‍ തൊഴിലാളി യൂണിയനുകള്‍ക്ക് അതൃപ്തി.
എട്ടുവര്‍ഷമായി തുടരുന്ന ഈ ശമ്പളപരിധി ഉയര്‍ത്തണമെന്ന ദീര്‍ഘകാല ആവശ്യം കോര്‍പ്പറേഷന്റെ 196-ാമത് യോഗത്തിന്റെ അജന്‍ഡയിലുണ്ടായിരുന്നില്ല. എന്നാല്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ യോഗത്തിനിടെ ശക്തമായി ആവശ്യം ഉന്നയിച്ചതോടെ ഇക്കാര്യം 20 മിനിറ്റോളം ചര്‍ച്ച ചെയ്തു. തീരുമാനമെടുക്കുന്നതിനുപകരം പഠിക്കാന്‍ സമിതിയെ വെക്കാമെന്ന മന്ത്രിയുടെ പ്രസ്താവനയില്‍ തൊഴിലാളി യൂണിയനുകള്‍ അതൃപ്തിയറിയിച്ചു.
ശമ്പളം വര്‍ധിച്ചതിനാല്‍ 80 ലക്ഷത്തിലേറെപ്പേര്‍ ഇഎസ്ഐ അംഗത്വത്തില്‍നിന്ന് പുറത്തായി.
..പ്രതിവര്‍ഷം പത്തുലക്ഷം രൂപയുടെ സൗജന്യചികിത്സ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഇഎസ്ഐ പദ്ധയില്‍ അംഗമാകാനുള്ള പരമാവധി ശമ്പളം 21,000 രൂപയാക്കിയത് 2017-ലാണ്. പിന്നീട് തൊഴിലാളികള്‍ക്ക് ശമ്പളം വര്‍ധിച്ചതിനാല്‍ 80 ലക്ഷത്തിലേറെപ്പേര്‍ ഇഎസ്ഐ അംഗത്വത്തില്‍നിന്ന് പുറത്തായി. അതിനാല്‍ വേതനപരിധിയില്‍ കാലാനുസൃതവര്
