പി വി അന്‍വറിനെ യു ഡി എഫില്‍ എത്തിക്കാന്‍ മുസ്ലീംലീഗ് നീക്കം

കോഴിക്കോട് | സി പി എമ്മിനെതിരായ നീക്കങ്ങളില്‍ പി വി അന്‍വര്‍ മികച്ച കരുവാണെന്ന് ലീഗ് വിലയിരുത്തൽ. പിണറായിസം, മരുമോനിസം തുടങ്ങി അന്‍വര്‍ ഉയര്‍ത്തിവിട്ട ആയുധങ്ങള്‍ പിണറായി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കുന്നതില്‍ പ്രധാനമാണെന്ന് ലീഗ് കരുതുന്നു. നിലമ്പൂരിനു പുറത്തും പി വി അന്‍വറിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ലീഗ് കരുതുന്നത്. ഏതുവിധേനയും പി വി അന്‍വറിനെ യു ഡി എഫില്‍ എത്തിക്കാനാണ് മുസ്ലീംലീഗ് നീക്കം .

അന്‍വര്‍ ഉന്നയിച്ച വിഷയങ്ങൾ നിസ്സാരമായി കാണേണ്ടതില്ലെന്ന് മുനീര്‍ ..

അന്‍വറിനെ യു ഡി എഫില്‍ എടുക്കണോ എന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു. കോണ്‍ഗ്രസ് തള്ളിപ്പറയുമ്പോഴും പി വി അന്‍വറിന് മുന്നില്‍ വാതില്‍ അടയ്‌ക്കേണ്ട എന്ന നിലപാട് അദ്ദേഹം ആവര്‍ത്തിക്കുകയാണ്. അന്‍വര്‍ നേടിയ വോട്ടും അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളും നിസ്സാരമായി കാണുന്നില്ലെന്നും മുനീര്‍ പറയുന്നു.

പിണറായി വിരുദ്ധ നിലപാടുള്ള എല്ലാവരേയും അണിനിരത്തുക എന്ന തന്ത്രമാണ് ലീഗ് മുന്നോട്ടു വയ്ക്കുന്നത്.

മാണി കേരള കോണ്‍ഗ്രസ് യു ഡി എഫ് വിട്ടതോടെ ഉണ്ടായ കനത്ത ആഘാതം തീര്‍ക്കാന്‍ കഴിയാതെ അധികാര പ്രവേശമെന്ന ആഗ്രഹം വിദൂരത്താണെന്നും ലീഗ് കാണുന്നു. ഈ സാഹചര്യത്തിലാണ് പിണറായി വിരുദ്ധ നിലപാടുള്ള എല്ലാവരേയും അണിനിരത്തുക എന്ന തന്ത്രം ലീഗ് മുന്നോട്ടു വയ്ക്കുന്നത്. ഇടുതു മുന്നണി വിരുദ്ധ നിലപാട് എന്നതിനു പകരം അന്‍വര്‍ ഉയര്‍ത്തിയ പിണറായിസം, മരുമോനിസം എന്ന ആശയങ്ങള്‍ക്കു പിന്നില്‍ ജനങ്ങളെ അണിനിരത്തുകയായിരിക്കും എളുപ്പം എന്നും ലീഗിന് അഭിപ്രായമുണ്ട്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →