മന്ത്രി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം | തിരുവനന്തപുരത്ത് മന്ത്രി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം വെച്ച ചടങ്ങ് മന്ത്രി ബഹിഷ്‌കരിച്ചതിലാണ് പ്രതിഷേധം. ജൂൺ 19 വ്യാഴാഴ്ച കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ബഹിഷ്‌കരിച്ചിരുന്നു. ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിലും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രി പ്രതിഷേധം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആശംസ അറിയിച്ച ശേഷം മന്ത്രി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു .

മന്ത്രിയുടെ വാഹനവ്യൂഹം റോഡില്‍ കുടുങ്ങി

മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു.എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദ് അടക്കമുള്ളവരാണ് കരിങ്കൊടി കാട്ടിയത്. പ്രതിഷേധത്തെ തുടര്‍ന്ന് കുറച്ചുനേരത്തേക്ക് മന്ത്രിയുടെ വാഹനവ്യൂഹം റോഡില്‍ കുടുങ്ങി. തുടര്‍ന്ന് പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് മന്ത്രിക്ക് കടന്നു പോകാനായത് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →