നിര്‍മിതബുദ്ധി തൊഴില്‍ ഇല്ലാതാക്കുമെന്ന് ഭയപ്പെടേണ്ടതില്ലെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തി

നിര്‍മ്മിതബുദ്ധി ഇന്ത്യയുടെ ഐടി മേഖലയിലെ ഉത്പാദനക്ഷമത ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തി. ‘സാങ്കേതികവിദ്യ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന ഈ ഭയം ശരിയല്ല. ഇത് വ്യത്യസ്ത തരം ജോലികള്‍ സൃഷ്ടിക്കും, കമ്പനികള്‍ നിര്‍മ്മിത ബുദ്ധിയെ മനുഷ്യ തൊഴിലാളികള്‍ക്ക് പകരമായി കാണാതെ സഹായിക്കുന്ന ഒരു ഉപകരണം മാത്രമായി കാണണമെന്ന് അദേഹം അഭിപ്രായപ്പെട്ടു. ‘ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ബാങ്കിങ് രംഗത്ത് കമ്പ്യൂട്ടറുകള്‍ വന്നതുമായി താരതമ്യം ചെയ്ത് മൂര്‍ത്തി പറഞ്ഞു.

സാങ്കേതികവിദ്യ തൊഴിലവസരങ്ങള്‍ നശിപ്പിക്കുകയല്ല, സൃഷ്ടിക്കുകയാണ് ചെയ്യുന്നത്

സാങ്കേതികവിദ്യയുടെ വളര്‍ച്ച തൊഴിലവസരങ്ങള്‍ നശിപ്പിക്കുകയല്ല, സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നതിന് തെളിവായി 1970-കളിലെ ബാങ്കിങ് മേഖലയിലെ പരിവര്‍ത്തനത്തെ മൂര്‍ത്തി ചൂണ്ടിക്കാട്ടി. ‘ബാങ്കിങ് മേഖലയില്‍ കമ്പ്യൂട്ടറുകള്‍ വന്നപ്പോള്‍ ജോലികള്‍ നഷ്ടപ്പെടുമെന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍ ബാങ്കിങ് മേഖലയില്‍ തൊഴിലവസരങ്ങള്‍ 40 മുതല്‍ 50 ഇരട്ടി വരെ വര്‍ദ്ധിക്കുകയാണ് ചെയ്തത്- അദ്ദേഹം വിശദീകരിച്ചു.

.ചാറ്റ്ജിപിടിയെ ഉപയോഗിക്കാറുണ്ടെന്നും വളരെ ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.’പ്രഭാഷണങ്ങള്‍ തയ്യാറാക്കാന്‍ എടുത്തിരുന്ന 25-30 മണിക്കൂര്‍ സമയം വെറും അഞ്ച് മണിക്കൂറായി കുറഞ്ഞു. ‘എന്റെ ഉത്പാദനക്ഷമത 5 മടങ്ങ് വരെ വര്‍ദ്ധിപ്പിച്ചു’- അദ്ദേഹം പറഞ്ഞു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →