ആണവ നിരായുധീകരണ ഉടമ്പടിയിൽ നിന്ന് ഇറാൻ പിൻമാറുന്നതായി സൂചന

ദുബൈ | ആണവ നിരായുധീകരണ ഉടമ്പടി (NPT) യിൽ നിന്ന് പിൻമാറാൻ ഇറാൻ ഒരുങ്ങുന്നതായി സൂചന. ഇതുസംബന്ധിച്ച് പാർലിമെന്റിൽ ബിൽ അവതരിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൽ ബഗായ് പറഞ്ഞു. ഇറാൻ എൻ പി ടിയിൽ നിന്ന് പുറത്തുപോകാനുള്ള സാധ്യതയെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് ബഗായ് ഇക്കാര്യം വ്യക്തമാക്കിയത്.

എൻ പി ടിയിൽ നിന്ന് പിൻമാറണമെന്ന നിർദേശം പരിഗണനയിലാണ്

. സമീപകാല സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ, ഉചിതമായ ഒരു തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. എൻ പി ടിയിൽ നിന്ന് പിൻമാറണമെന്ന നിർദേശം പരിഗണനയിലാണ്.പാർലിമെന്റുമായി ഏകോപിപ്പിച്ച് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുമെന്നും ഇസ്മായേൽ ബഗായ് പറഞ്ഞു.

എൻ പി ടിയിൽ നിന്ന് പിന്മാറുന്ന കാര്യത്തിൽ പാർലമെന്റ് തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

.അതേസമയം, എൻ പി ടിയിൽ നിന്ന് പിന്മാറുന്ന കാര്യത്തിൽ പാർലമെന്റ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ നിർദ്ദേശം നിയമപരമായ നടപടിക്രമങ്ങളുടെ പ്രാഥമിക ഘട്ടങ്ങളിലാണെന്ന് ഒരു പാർലമെന്റ് അംഗം വെളിപ്പെടുത്തി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →