തിരുവനന്തപുരത്ത് സ്‌കൂട്ടര്‍ ഷോറൂമില്‍ വന്‍ തീപ്പിടുത്തം

തിരുവനന്തപുരം | തിരുവനന്തപുരത്ത് പിഎംജിയിലെ സ്‌കൂട്ടര്‍ ഷോറൂമില്‍ വന്‍ തീപ്പിടുത്തം. ജൂൺ 7 ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിരക്ഷാ സേനയുടെ പത്ത് സംഘങ്ങള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. .

രാവിലെ മൂന്നരയോടെ പരിസരവാസിയാണ് തീപ്പിടുത്തം ആദ്യം അറിയുന്നത്. . പത്തില്‍ താഴെ വാഹനങ്ങള്‍ കത്തി നശിച്ചു. സ്‌പെയര്‍ പാര്‍ട്‌സ് പൂര്‍ണമായി നശിച്ചു. ഒന്നേമുക്കാല്‍ കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഉടമ പറഞ്ഞു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →