ആര്‍മി ടവര്‍ പുനര്‍നിര്‍മ്മാണം: പൊതുമരാമത്ത് തയാറാക്കിയ എസ്റ്റിമേറ്റ് ജില്ലാ കളക്ടർ ഹൈക്കോടതിയില്‍ സമർപ്പിച്ചു

കൊച്ചി: ബലക്ഷയം നേരിടുന്ന വൈറ്റിലയിലെ ആർമി ടവർ പൊളിച്ചു നീക്കിയ ശേഷം പുനർനിർമ്മിക്കാൻ പ്രതീക്ഷിക്കുന്ന ചെലവ് 211.49 കോടി രൂപ. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ തയാറാക്കിയ എസ്റ്റിമേറ്റ് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഹൈക്കോടതിയില്‍ സമർപ്പിച്ചു. ആളുകളെ ഒഴിപ്പിക്കാനും പുനരധിവസിപ്പിക്കാനുമുള്ള ആദ്യ ഘട്ട നടപടികള്‍ രണ്ട് മാസം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

2026 ഏപ്രില്‍ ഒന്നിന് നിർമ്മാണം തുടങ്ങി 2029 ഒക്ടോബർ 31ന് പൂർത്തിയാക്കും.

കെട്ടിടം പൊളിച്ചു നീക്കി പുതുക്കി പണിയാൻ നിലമൊരുക്കാൻ നാല് മാസമാണ് ഉദ്ദേശിക്കുന്നത്. 2026 ഏപ്രില്‍ ഒന്നിന് നിർമ്മാണം തുടങ്ങി 2029 ഒക്ടോബർ 31ന് പൂർത്തിയാക്കി താമസക്കാർക്ക് കൈമാറാനാണ് പദ്ധതി.ഫ്ലാറ്റ് തിരിച്ചു നല്‍കി പണം വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ പട്ടിക റസിഡന്റ്സ് അസോസിയേഷൻ നല്‍കി. ഇവരുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചർച്ച നടത്താൻ ജില്ലാ ഭരണകൂടം എ.ഡബ്ല്യു.എച്ച്‌.ഒ മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രവർത്തനങ്ങളുടെ മേല്‍നോട്ടത്തിന് രണ്ട് ഉപസമിതികള്‍

നാല് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങളുടെ മേല്‍നോട്ടത്തിന് പൊതുമരാമത്ത് എക്സി. എൻജിനിയർ, സ്ട്രക്ചറല്‍ എക്സ്പെർട്ട്, പൊളിച്ചു മാറ്റുന്ന ബി, സി ടവറുകളിലെ താമസക്കാരുടെ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി രണ്ട് ഉപസമിതികള്‍ വീതം ജില്ലാ കളക്ടർ രൂപീകരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →