ന്യൂഡല്‍ഹി| സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ ഇന്ന് (മെയ് 14) രാവിലെ പത്തു മണിക്ക് നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. രാജ്യത്തിന്റെ 52-ാമത് ചീഫ് ജസ്റ്റിസായാണ് ഗവായ് ചുമതലയേല്‍ക്കുന്നത്. കെ ജി ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ദലിത് വ്യക്തിയാണ് ബി ആര്‍ ഗവായ്.
2019ൽ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി.
ഈ വര്‍ഷം നവംബര്‍ 23 വരെയാണ് ജ: ഗവായിയുടെ കാലാവധി.മഹാരാഷ്ട്ര സ്വദേശിയായ ഗവായ് 1985 ലാണ് അഭിഭാഷകനായത്. 2019ലാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായത്. .
