തിരുവനന്തപുരം| പൊള്ളാച്ചി ടോപ് സ്ലിപ്പില്‍ ട്രക്കിങിന് എത്തിയ മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം ചാത്തന്‍പാറ പൂന്തോട്ടത്തില്‍ ഡോ. അജ്‌സല്‍ എ സൈന്‍ (26) ആണ് മരിച്ചത്. ഇന്നലെ (മെയ് 5)വൈകിട്ടോടെയാണ്സംഭവം.
വൈകീട്ട് നാലരയോടെയാണ് ടോപ് സ്ലിപ്പിലെത്തിയത്.
അജ്‌സല്‍ സുഹൃത്തിനൊപ്പം തമിഴ്‌നാട് ട്രിക്കിങ് ടൂറിസം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്താണ് ആനമല കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പ്- പണ്ടാരവരെ- കരിയന്‍ചോല- സെക്ഷനില്‍ ട്രക്കിങിനു എത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തയ്യിബ് രാജിന് പൊള്ളാച്ചി ആശുപത്രിയില്‍ ചികിത്സ നല്‍കി. ഗൈഡുമാരുടെ സഹായത്തോടെ ട്രക്കിങ് പൂര്‍ത്തിയാക്കിയ ഇരുവരും വൈകീട്ട് നാലരയോടെയാണ് ടോപ് സ്ലിപ്പിലെത്തിയത്..
