സ്പായുടെ മറവിൽ അനാശാസ്യം : 11 യുവതികളെ പിടികൂടി

കൊച്ചി | വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലില്‍ ലഹരി വേട്ടെക്കെത്തിയ പോലീസ് അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയ 11 യുവതികളെ പിടികൂടി. ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്. ഈ ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസും ഡാന്‍സാഫ് സംഘവും പരിശോധന നടത്തിയത്.സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

സൗത്ത് എ സി പിയുടെ നേതൃത്വലായിരുന്നു പരിശോധന.

.
പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ലെന്നാണ് വിവരം. അതിനിടെയാണ് സ്പായുടെ മറവില്‍ അനാശാസ്യം നടത്തിവരുന്ന പതിനൊന്നു യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ ഉള്ള 11 പേരും മലയാളികളാണെന്നു പോലീസ് പറഞ്ഞു. സൗത്ത് എ സി പിയുടെ നേതൃത്വലായിരുന്നു പരിശോധന. രണ്ടുമണിക്കൂറിലേറെ പരിശോധന നീണ്ടു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →