വ്യവസായ മന്ത്രി പി രാജീവ് മർകസ് സ്ഥാപകൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു

കോഴിക്കോട് | കേരള വ്യവസായ മന്ത്രി പി രാജീവ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും മർകസ് സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണത്തിന് പുറമെ സമകാലിക സാമൂഹിക സാഹചര്യങ്ങളും സംസാര വിഷയമായി . മർകസ് നോളജ് സിറ്റിയിൽ ഇന്ന് (ഏപ്രിൽ 29) രാവിലെ നടന്ന ‘വിഷണറി ടോക്കിന്’ ശേഷമാണ് മന്ത്രി കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിലെത്തിയത്.

.കൂടിക്കാഴ്ചയിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ ഹാജി, മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ ചെയർമാൻ പി മുഹമ്മദ് യൂസുഫ്, ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് എന്നിവർ സംബന്ധിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →