പരീക്ഷണ പറക്കലിനിടെ പോലീസ് വിമാനം കടലില്‍ തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു

ബാങ്കോക്ക് | തായ്ലന്‍ഡില്‍ പോലീസ് വിമാനം കടലില്‍ തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു. ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. അഞ്ചുപേര്‍ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഹുവാഹിന്‍ വിമാനത്താവളത്തിനു സമീപം പ്രാദേശിക സമയം രാവിലെഎട്ടോടെയായിരുന്നു അപകടം.

അപകട കാരണം വ്യക്തമായിട്ടില്ല

പാരച്യൂട്ട് പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷണ പറക്കലിനിടെയാണ് DHC6400 ട്വിന്‍ ഒട്ടര്‍ പോലീസ് വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനം രണ്ടായി തകര്‍ന്ന് കടലില്‍ വീഴുകയായിരുന്നു.അപകട കാരണം വ്യക്തമായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ള ഡാറ്റ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →