തിരുവനന്തപുരം | ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ വിരമിക്കുന്ന ഒഴിവിലേക്ക് എ. ജയതിലക് ഐഎഎസ് . ഇന്ന് ( ഏപ്രിൽ 23) ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2026 ജൂണ്‍ വരെയാണ് കാലാവധി. .1991 ബാച്ച് ഉദ്യോഗസ്ഥനും ധനവകുപ്പില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമാണ് ജയതിലക്.
രാജസ്ഥാന്‍ സ്വദേശിയായ മനോജ് ജോഷി, മുന്‍പ് രണ്ട് തവണയും ചീഫ് സെക്രട്ടറിയാകാനുള്ള അവസരം വേണ്ടെന്നുവച്ചിരുന്നു. ഇതോടെയാണ് 1990 ബാച്ചിലെ വി വേണുവും പിന്നാലെ ശാരദയും ചീഫ് സെക്രട്ടറിമാരായത്.
