ജിം സന്തോഷിനെ കൊന്നത് ക്വട്ടേഷനെന്ന് മുഖ്യപ്രതി അലുവ അതുൽ

കൊല്ലം : കരുനാ​ഗപ്പളളിയിൽ വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ കൊലപ്പെടുത്തിയത് ക്വട്ടേഷനെന്ന് മുഖ്യപ്രതി അലുവ അതുൽ .ഓച്ചിറ സ്വദേശിയായ പങ്കജ് മേനോന്റെ ക്വട്ടേഷൻ പ്രകാരമാണ് സന്തോഷിനെ കൊലപ്പെടുത്തിയതെന്ന് അതുല്‍ പൊലീസിനോട് പറഞ്ഞു ഏറെ നാളത്തെ ആസൂത്രണം ഇതിന് പിന്നിലുണ്ടെന്നും അതുല്‍ മൊഴി നല്‍കി. ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് ഓച്ചിറ സ്വദേശിയായ അലുവ അതുല്‍. പങ്കജും അതുലും അടക്കം 13 പേരാണ് കേസില്‍ ഇതുവരെ പൊലീസിന്ഫെ പിടിയിലായത്.

സന്തോഷ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് കൃത്യം നടപ്പിലാക്കിയത്.

.തമിഴ്നാട് തിരുവള്ളൂരില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഏപ്രിൽ 17 വ്യാഴാഴ്ചയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. . ഇതിന് വേണ്ടി ഏറെ നാള്‍ ആസൂത്രണവും നടത്തി. നേരത്തെ പങ്കജിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ജയിലില്‍ ആയിരുന്ന സന്തോഷ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ കൃത്യം നടപ്പിലാക്കിയെന്നാണ് അതുലിന്റെ മൊഴി.

ഇതുവരെ പിടിയിലായത് 13 പ്രതികൾ

മാര്‍ച്ച്‌ 27ന് പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടില്‍ എത്തി ജിം സന്തോഷിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയ്. അറംഗ സംഘം കാറില്‍ എത്തി സന്തോഷിനെ വെട്ടിയും അടിച്ചും സ്ഫോടക വസ്തു എറിഞ്ഞും കൊലപ്പെടുത്തുകയായിരുന്നു. അലുവ അതുല്‍, രാജീവ്, ഹരി, സോനു, പ്യാരി, സാമുവല്‍ എന്നിവരായിരുന്നു കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരും പങ്കജും ഉള്‍പ്പടെ കേസില്‍ ഇതുവരെ 13 പ്രതികളാണ് പിടിയിലായത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →