ന്യൂഡല്‍ഹി | വഖ്ഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് ഇടക്കാല ഉത്തരവിട്ട് സുപ്രീം കോടതി. ഹർജി വീണ്ടും പരിഗണിക്കുന്നതു വരെയാണ് ഇടക്കാല ഉത്തരവ്. പാര്‍ലിമെൻ്റ് പസ്സാക്കിയ വഖ്ഫ് നിയമ ഭേദഗതിക്കെതിരായ ഹർജി പരിഗണിച്ച സുപ്രീം കോടതി കേന്ദ്രത്തിന്‍റെ മറുപടിക്ക് സമയം അനുവദിച്ചു. ഏഴ് ദിവസത്തിനുള്ളിലാണ് കേന്ദ്രം മറുപടി നല്‍കേണ്ടത്.
ഇടക്കാല ഉത്തരവ്
കലക്ടർമാർ ഇടപെട്ട് തൽസ്ഥിതി മാറ്റാൻ പാടില്ല. ഉപയോഗത്തിലിരിക്കുന്ന വഖ്ഫ് സ്വത്ത് ഡീ നോട്ടിഫൈ ചെയ്യരുത്. ..വഖ്ഫ് ബോർഡുകളിലേക്കും കൗണ്‍സിലിലേക്കും നിലവിൽ പുതിയ നിയമനം പാടില്ല എന്നിവയാണ് ഇടക്കാല ഉത്തരവിൽ പറയുന്നത്.
ഇന്നലെ(ഏപ്രിൽ 16) മുതലാണ് സുപ്രീം കോടതി വാദം കേട്ടുതുടങ്ങിയത്.
വഖ്ഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള വിവിധ സംഘടനകളുടെ ഹരജികളില്‍ ഇന്നലെ(ഏപ്രിൽ 16) മുതലാണ് സുപ്രീം കോടതി വാദം കേട്ടുതുടങ്ങിയത്. മൂന്ന് നിർദേശങ്ങളാണ് കോടതി ഇന്നലെ മുന്നോട്ടുവെച്ചത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹരജി പരിഗണിച്ചത്.നിലവിലെ വഖ്ഫ് ഭൂമി അതല്ലാതാക്കരുതെന്ന് അടക്കമുള്ള നിര്‍ദേശങ്ങൾ ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നെങ്കിലും കേന്ദ്രത്തിൻ്റെ അഭ്യര്‍ഥന പ്രകാരം വാദം കേൾക്കൽ ഇന്നത്തേക്ക് കൂടി മാറ്റുകയായിരുന്നു
അഞ്ച് ഹരജികളിലാണ് വാദം നടക്കുന്നത്..
..ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. ഈ മാസം ആദ്യവാരം പാര്‍ലിമെന്റ് പാസ്സാക്കിയ വഖ്ഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് 130ലേറെ ഹരജികളാണ് സുപ്രീം കോടതിയിലെത്തിയത്. മുസ്ലിം സംഘടനകള്‍, കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ്, സി പി എം, സി പി ഐ, ആം ആദ്മി തുടങ്ങി നിരവധി കക്ഷികള്‍ ഹരജി നല്‍കിയിരുന്നു. ഇതിൽ അഞ്ച് ഹരജികളിലാണ് വാദം നടക്കുന്നത്..
