കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

കണ്ണൂര്‍| സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി എംവി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 2025 ഏപ്രിൽ 15 ന് രാവിലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി നേതൃയോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു തീരുമാനം.

രാജേഷിനെ സെക്രട്ടറി ആക്കുന്നതില്‍ ഒരു വിഭാഗം നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു.

സംസ്ഥാന കമ്മിറ്റി അംഗമായ എം പ്രകാശന്റെ പേരും പ്രഥമ പരിഗണനയിലുണ്ടായിരുന്നു. നേരത്തെ ടി വി രാജേഷിന്റെ പേര് കൂടി ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും രാജേഷിനെ സെക്രട്ടറി ആക്കുന്നതില്‍ ഒരു വിഭാഗം നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ചതായാണ് വിവരം.ഇന്ന്(ഏപ്രിൽ (15) ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെയും തെരഞ്ഞെടുക്കും. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതിനുശേഷം ജില്ലാ സെക്രട്ടറിയേയും സെക്രട്ടറിയേറ്റ് അംഗങ്ങളെയും തെരഞ്ഞെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →