കോട്ടയം ∙ എം.ആർ. അജിത്ത് കുമാറിനെതിരെ ഡിജിപി എന്നല്ല ഗവർണറോ രാജ്യത്തിന്റെ പ്രസിഡന്റ് തന്നെയോ സംസ്ഥാന സർക്കിരിന് പരാതി നൽകിയാൽ പോലും നിലവിലെ സാഹചര്യത്തിൽ നടപടിയുണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് മുൻ എംഎൽഎ പി.വി. അൻവർ. ഡിജിപി യുടെ റിപ്പോർട്ടിനു മുകളിൽ മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് വെറും വിഡ്ഢിത്തം മാത്രമാണെന്നും .പി.വി. അൻവർ പറഞ‍്ഞു.
എം.ആർ. അജിത്കുമാർ മുഖ്യമന്ത്രിയുടെ പോറ്റുമകൻ
മുൻ അനുഭവങ്ങൾ പരിശോധിച്ചാല്‍ എം.ആർ. അജിത്കുമാർ എന്ന വ്യക്തി മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്ന് വ്യക്തമാകുമെന്ന് അൻവർ പറഞ്ഞു. അജിത്ത് കുമാറിന്റെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് താൻ കൈമാറിയ പ്രധാനപ്പെട്ട രേഖകൾ ഒന്നും പരിശോധിക്കപ്പെട്ടിട്ടില്ലെന്നും അൻവർ പറഞ്ഞു. .