ന്യൂഡല്‍ഹി | വഖഫ് നിയമ ഭേദഗതിക്കെതിരെ കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിച്ചവര്‍ക്കെതിരെ യു പി പോലീസ് നോട്ടീസ് അയച്ചു. യുപി മുസഫര്‍നഗറിലാണ ്സംങവം. കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിച്ച 300 പേര്‍ക്കാണ് പോലീസ് നോട്ടിസ് അയച്ചത്.
രണ്ട് ലക്ഷം രൂപ വീതം ബോണ്ട് കെട്ടിവയ്ക്കണം
കഴിഞ്ഞ ദിവസം 24 ഓളം പേര്‍ക്ക് പോലീസ് നോട്ടിസ് അയച്ചിരുന്നു. ഓരോരുത്തരും രണ്ട് ലക്ഷം രൂപ വീതം ബോണ്ട് കെട്ടിവയ്ക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഇതുകൂടാതെ ഈ മാസം 16 ന് ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. .