ഗോകുലം ഗോപാലന്റെ ഓഫീസിലെ ഇ ഡി പരിശോധന വൈകിട്ടും തുടരുന്നു

ചെന്നൈ | പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസിലെ ഇ ഡി പരിശോധന തുടരുകയാണ്. ഏപ്രിൽ 3 ന് രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസില്‍ കേരളത്തില്‍ നിന്നുള്ള ഇ ഡി സംഘത്തിന്റെ റെയ്ഡ് ആരംഭിച്ചത്. ഇതോടൊപ്പം കോഴിക്കോട് കോര്‍പറേറ്റ് ഓഫീസിലും റെയിഡിനായി ഉദ്യോഗസ്ഥര്‍ എത്തി. വൈകീട്ട് മൂന്നുമണിയോടെയാണ് കോഴിക്കോട് ഓഫീസിലെ റെയ്ഡ് അവസാനിച്ചത്. ചെന്നൈയിലെ ഓഫീസില്‍ റെയ്ഡ് ഉച്ചയ്ക്ക് ശേഷവും തുടര്‍ന്നു.. ​ഗോകുലം ഗോപാലനെ ചോദ്യം ചെയ്യലിനായി കോടമ്പാക്കത്തെ ഓഫീസിലെത്തിച്ചു. കോഴിക്കോട്ട് നിന്ന് ഇ ഡി ഉദ്യോഗസ്ഥനൊപ്പമാണ് അദ്ദേഹം ഇവിടെ എത്തിയത്.

ഇ ഡിയുടെ കൊച്ചി യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് കോഴിക്കോട്ട് റെയ്ഡിനെത്തിയത്..

കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലും ഇ ഡി പരിശോധന നടത്തി. ഇ ഡിയുടെ കൊച്ചി യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് കോഴിക്കോട്ട് റെയ്ഡിനെത്തിയത്. ഇ ഡി സംഘം എത്തുമ്പോള്‍ ഗോകുലം ഗോപാലന്‍ ഡയറക്ടര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. തുടര്‍ന്ന് യോഗം അവസാനിക്കാന്‍ ഉദ്യോഗസ്ഥര്‍ കാത്തിരിക്കുകയും ഇതിനുശേഷം പരിശോധന ആരംഭിക്കുകയുമായിരുന്നു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതികള്‍ ലഭിച്ചിരുന്നു..

​ഗുജറാത്ത് കലാപത്തില്‍ സംഘ്പരിവാര്‍ നടത്തിയ കൊടും ക്രൂരതകളെ പ്രതിപാദിച്ച ‘എമ്പുരാന്‍’ സിനിമ നിര്‍മിച്ചതില്‍ മുഖ്യ പങ്കാളിയാണ് ഗോകുലം ഗ്രൂപ്പ്. നേരത്തെ, ഗോകുലം ഗോപാലന്റെ സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതികള്‍ ലഭിച്ചിരുന്നു. ഈ പരാതികളെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫയല്‍ ചെയ്തവയാണ്. കള്ളപ്പണം വെളുപ്പിക്കല്‍, സാമ്പത്തിക വെട്ടിപ്പ് ഉള്‍പ്പെടെയുള്ള പരാതികളാണ് പരിശോധിച്ചത്. ഈ കേസുകളില്‍ ഗോകുലം ഗോപാലനെ അന്ന് കൊച്ചി ഇ ഡി ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →