ഇസ്ലാമാബാദ്|പാകിസ്ഥാനില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ത്യന്‍ സമയം മാർച്ച് 2 പുലര്‍ച്ചെ 2.58നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. .
കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ 4.6 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. കറാച്ചിയിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഏപ്രിൽ 2ന് പുലര്‍ച്ചെ വീണ്ടും ഭൂചലനമുണ്ടായത്. .