യുപിയിൽ വൻ ക്രൂഡോയില്‍ നിക്ഷേപം കണ്ടെത്തി

ഉത്തർപ്രദേശിലെ ബലിയ ജില്ലയിലെ സാഗർപാലി ഗ്രാമത്തിന് സമീപം വൻ അസംസ്കൃത എണ്ണ (ക്രൂഡ് ഓയിൽ) നിക്ഷേപം കണ്ടെത്തി. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) ഇവിടെ പര്യവേക്ഷണ ശ്രമങ്ങൾ ആരംഭിച്ചു.സ്വാതന്ത്ര്യ സമര സേനാനി ചിട്ടുപാണ്ഡെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് എണ്ണ ശേഖരം കണ്ടെത്തിയത്. ഗംഗാ നദീ തടത്തിൽ മൂന്ന് മാസത്തെ സർവേയ്ക്ക് ശേഷമാണ് 3000 മീറ്റർ ആഴത്തിൽ എണ്ണ ശേഖരം ഉണ്ടെന്ന് ഒഎൻജിസി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്.

ദൗത്യം വിജയിച്ചാൽ, ഗംഗാ നദീതടത്തിലെ മറ്റ് സ്ഥലങ്ങളിലും സമാനമായ ഖനനം തുടങ്ങും

തുടർന്ന് പാണ്ഡെയുടെ കുടുംബത്തിൽനിന്ന് മൂന്ന് വർഷത്തേക്ക് 6.5 ഏക്കർ ഭൂമി പ്രതിവർഷം 10 ലക്ഷം രൂപ നിരക്കിൽ ഒഎൻജിസി പാട്ടത്തിനെടുത്തിട്ടുണ്ട്. ഖനനം വേഗത്തിൽ പുരോഗമിച്ചുവരികയാണ്. ഏപ്രിൽ അവസാനത്തോടെ ഖനനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ദൗത്യം വിജയിച്ചാൽ, ഗംഗാ നദീതടത്തിലെ മറ്റ് സ്ഥലങ്ങളിലും സമാനമായ ഖനനം തുടങ്ങും, ഇതിന് പ്രാദേശിക കർഷകരിൽനിന്ന് ഭൂമി ഏറ്റെടുക്കും.
.
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ശേഖരം പടിഞ്ഞാറൻ തീരപ്രദേശ മേഖലയിലാണ്

.2021 ഏപ്രിൽ വരെ, ഇന്ത്യയുടെ ക്രൂഡ് ഓയിൽ ശേഖരം ഏകദേശം 587.335 ദശലക്ഷം മെട്രിക് ടൺ ആണെന്ന് കണക്കാക്കപ്പെടുന്നു. ഈ ശേഖരത്തിന്റെ വലിയ പങ്ക് പടിഞ്ഞാറൻ തീരപ്രദേശ മേഖലയിലാണ്. അസമും ഗുജറാത്തുമാണ് തൊട്ടുപിന്നിലുള്ളത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →