തൃശ്ശൂരിൽ ​ഗുണ്ടാ ആക്രമണം; വീട്ടമ്മയ്ക്ക് വെട്ടേറ്റു

തൃശ്ശൂർ:താന്ന്യത്ത് ഗുണ്ടാ ആക്രമണത്തിൽ വീട്ടമ്മ ലീലയ്ക്ക് വെട്ടേറ്റു..മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അവർക്കു വെട്ടേറ്റത്. മാർച്ച് 17 തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം..ലീല താമസിക്കുന്നതിന് തൊട്ടടുത്ത വീട്ടിൽ ഒരു സംഘം അക്രമികൾ കയറി ബഹളമുണ്ടാക്കി. ഉച്ചത്തിലുള്ള ശബ്ദം കേട്ട് കാരണമന്വേഷിക്കാൻ ലീലയുടെ മകൻ അവിടേക്ക് പോയി. അക്രമികൾ യുവാവിനെ ആക്രമിക്കുകയായിരുന്നു. മകനെ ഉപദ്രവിക്കുന്നത് തടയാനായാണ് ലീല ഇടപെട്ടത്, ഇതോടെ അക്രമികൾ അവരെ വെട്ടിപ്പരിക്കേൽപ്പിച്ചു.

പ്രായപൂർത്തിയാകാത്ത ഒരാളെ തേടിയെത്തിയതാണെന്ന് പൊലീസ്

വടിവാളുകളുമായി ബൈക്കിലെത്തിയ മൂന്ന് പേർ റോഡിലൂടെ ഇറങ്ങിനടക്കുന്നത് കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. പ്രായപൂർത്തിയാകാത്ത ഒരാളെ തേടിയെത്തിയതാണെന്ന് പോലീസിന് ലഭിച്ച സൂചന. താന്ന്യം തോട്ടാൻചിറയിലെ വീട്ടിലും അക്രമിസംഘം എത്തിയിരുന്നുവെന്ന വിവരമുണ്ട്. പ്രതികൾക്കായി അന്തിക്കാട് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ചെമ്മാപ്പള്ളി ഭാഗത്തുള്ളവരാണ് പ്രതികളെന്നാണ് പ്രാഥമിക വിവരം. ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഗുണ്ടകൾ ആണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →