ക്യാമ്പസുകളെ എസ്.എഫ്.ഐ ലഹരികേന്ദ്രങ്ങളാക്കുകയാണെന്ന് ജെബി മേത്തർ എം.പി

പെരുമ്പാവൂർ: ക്യാമ്പസുകളെ എസ്.എഫ്.ഐ ലഹരികേന്ദ്രങ്ങളാക്കുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി പറഞ്ഞു. കളമശേരി പോളിടെക്‌നിക്കിലെ കച്ചവടം ഇതാണ് തെളിയിക്കുന്നത്. വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലാണ് എസ്.എഫ്.ഐ നേതാക്കളുടെ ലഹരിക്കച്ചവടമെന്നും മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണിതെന്നും ജെബി ആരോപിച്ചു.

മഹിള സാഹസ് കേരള യാത്രയ്ക്ക് വിവിധ മണ്ഡലങ്ങളില്‍ നല്‍കിയ സ്വീകരണ യോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അവർ. ബെന്നി ബഹ്നാൻ എം.പി, എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ, രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എ.ഐ.സി.സി അംഗം ജയ്‌സണ്‍ ജോസഫ്, കെ.പി.സി.സി ന്യൂനപക്ഷ സെല്‍ സംസ്ഥാന ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കെ.പി.സി.സി അംഗം ഒ. ദേവസി എന്നിവർ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് സുനില സിബി, സംസ്ഥാന ഭാരവാഹികളായ വി.കെ. മിനി മോള്‍, ജയലക്ഷ്മി ദത്തൻ, ഷീബ രാമചന്ദ്രൻ, സൈബ താജുദ്ദീൻ, പ്രേമ അനില്‍ കുമാർ, ജയ സോമൻ, വിജയമ്മ ബാബു, രാജലക്ഷ്മി കുറുമാത്ത് എന്നിവർ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →