കോഴിക്കോട് പത്താം ക്ലാസ്സ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

കോഴിക്കോട് | കോഴിക്കോട് പുല്ലൂരാംപാറയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ്സ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. പൊന്നാംങ്കയം ഇരുമ്പുഴിയില്‍ ഷിബുവിന്റെ മകന്‍ അജയ് ഷിബുവാണ് മരിച്ചത്. .

പുല്ലൂരാംപാറ കുമ്പിടാന്‍ കയത്തില്‍ മാർച്ച് 15 ന് വൈകുന്നേരമാണ് അപകടം സംഭവിച്ചത്. പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. പരീക്ഷ കഴിഞ്ഞ് മടങ്ങവേയാണ് അജയ് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്. പോലീസെത്തി മൃതദേഹം തുടര്‍നടപടികള്‍ക്ക് ആശുപത്രിയിലേക്ക് മാറ്റി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →