ആറ്റുകാല്‍ ഉത്സവം സമാപിച്ചു

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതീക്ഷേത്രത്തില്‍ പത്തുദിവസം നീണ്ടുനിന്ന ഉത്സവം സമാപിച്ചു.ഇന്നലെ (മാർച്ച്.14) രാവിലെ മണക്കാട് ശാസ്താക്ഷേത്രത്തില്‍ നിന്ന് ആറ്റുകാലിലേക്കുള്ള മടക്കായാത്ര പുറപ്പെട്ടു.താലപ്പൊലിയേന്തിയ ബാലികമാരും കുത്തിയോട്ട ബാലന്മാരും അകമ്പടി സേവിച്ചു.

രാത്രി 1ന് കുരുതിതർപ്പണത്തോടെ ഉത്സവം സമാപിച്ചു.
.
തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തുന്നതു വരെ മണക്കാടും പരിസരവും ഗതാഗതത്തിരക്കിലമർന്നു. രാവിലെ 10ന് ശേഷം അകത്തെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി.രാത്രി 10ന് മേല്‍ശാന്തിയുടെയും ദേവിയുടെ വാളിലെയും കാപ്പഴിക്കല്‍ നടന്നു. 10.30ന് പള്ളിയുറക്കത്തിനായി ക്ഷേത്രനട അടച്ചു. രാത്രി 1ന് കുരുതിതർപ്പണത്തോടെ ഉത്സവം സമാപിച്ചു. ഇന്ന് (മാർച്ച് 15) രാവിലെ 7ന് ക്ഷേത്രനട തുറക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →