കോഴിക്കോട് :താമരശ്ശേരി യില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസാണ് മരിച്ചത്. സംഘര്‍ഷം ഫെബ്രുവരി 27 വ്യാഴാഴ്ച വൈകിട്ട് ആറരയോടെ താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന്‍ സെന്ററിന് സമീപം ഉണ്ടായി.
ഫെബ്രുവരി 23 ഞായറാഴ്ച താമരശ്ശേരി വ്യാപാരഭവനില്‍ ട്യൂഷന്‍ സെന്ററിലെ പത്താംക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടി നടന്നു. ആഘോഷത്തിനിടെ എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളുടെ നൃത്തം പാട്ടുനിന്നതിനെത്തുടര്‍ന്ന് തടസ്സപ്പെട്ടു. താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ കൂവിവിളിച്ചു കളിയാക്കിയത് ചോദ്യം ചെയ്ത പെണ്‍കുട്ടിയുമായി വാക്കേറ്റമുണ്ടായി. അധ്യാപകര്‍ ഇടപെട്ട് പ്രശ്നം ശാന്തമാക്കിയെങ്കിലും, അസ്വാരസ്യത്തിന്റെ തുടര്‍ച്ചയായി ഫെബ്രുവരി 27 ന് വീണ്ടും സംഘര്‍ഷം ഉണ്ടായി.
നാട്ടുകാരും കടക്കാരും വിദ്യാര്‍ഥികളെ പിന്തിരിപ്പിച്ചെങ്കിലും സംഘര്‍ഷം തുടർന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനമനുസരിച്ച് ട്യൂഷന്‍ സെന്ററിലുള്ളവരും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ ട്യൂഷന്‍ സെന്ററില്‍ ഇല്ലാത്തവരുമായ എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടി. നാട്ടുകാരും കടക്കാരും വിദ്യാര്‍ഥികളെ പിന്തിരിപ്പിച്ചെങ്കിലും സംഘര്‍ഷം റോഡിനു സമീപത്തുവെച്ചും തുടരുകയായിരുന്നു. സംഘര്‍ഷത്തിനിടെ മുഹമ്മദ് ഷഹബാസിന് തലയ്ക്ക് പരിക്കേറ്റു. നഞ്ചക്കുപോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനമെന്നാണ് ചില വിദ്യാര്‍ഥികള്‍ പോലീസിനെ അറിയിച്ചത്.
നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പുറമേ കാര്യമായ മുറിവില്ലാത്തതിനാല്‍ സുഹൃത്തുക്കള്‍ ഷഹബാസിനെ ആശുപത്രിയിലെത്തിക്കാതെ വീട്ടിലെത്തിച്ചു. കുറച്ച് നേരം കഴിഞ്ഞ് അവന് ഛര്‍ദിക്കുകയും തളര്‍ന്നുപോകുകയും ചെയ്തു. ആരെങ്കിലും ലഹരിവസ്തുക്കള്‍ നല്‍കിയതാണോയെന്ന സംശയം തോന്നി വീട്ടുകാര്‍ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി വിദ്യാർത്ഥിയെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു. നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ശനിയാഴ്ച പുലര്‍ച്ചെ 1 മണിയോടെ ഷഹബാസ് മരിച്ചു.
തലച്ചോറില്‍ ആന്തരിക രക്തസ്രാവവും എല്ലിന് പൊട്ടലുമുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുമ്പോൾ, മാർച്ച് 1 ശനിയാഴ്ച പുലര്‍ച്ചെ 1 മണിയോടെ ഷഹബാസ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി ജി.വി.എച്ച്.എസ്.എസിലെ അഞ്ച് പത്താം ക്ലാസ് വിദ്യാര്‍ഥികളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, അക്രമത്തില്‍ പുറത്തുനിന്നുള്ള ചിലരും പങ്കെടുത്തുവെന്ന ആരോപണം മുഹമ്മദ് ഷഹബാസിന്റെ ബന്ധുക്കള്‍ പോലീസിനോട് അറിയിച്ചു

