സിംഗപ്പൂർ : സിംഗപ്പൂരിലെ ഏറ്റവും വലിയ ബാങ്കായ ഡിബിഎസ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 4,000 തസ്തികകൾ വെട്ടിക്കുറക്കുമെന്ന് പ്രഖ്യാപിച്ചു. ജീവനക്കാരുടെ സ്ഥാനത്ത് നിർമിത ബുദ്ധി (AI) ഉപയോഗിക്കുമെന്ന് ബാങ്ക് അറിയിച്ചു.സിംഗപ്പൂരിൽ ഡിബിഎസ് ബാങ്കിലാണ് സംഭവം .. അടുത്ത മൂന്ന് വർഷത്തിനുള്ളിലാണ് ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
നിലവിൽ ജീവനക്കാരുടെ എണ്ണം ഏകദേശം 41,000 ആണ്.
താൽക്കാലികവും കരാർ അടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ തസ്തികകളായിരിക്കും ഒഴിവാക്കുക. പദ്ധതിയ്ക്ക് അവസാനം ജീവനക്കാരുടെ എണ്ണം കുത്തനെ കുറയും എന്ന് വ്യക്തമാക്കിയെങ്കിലും, നിലവിൽ സ്ഥിരം ജീവനക്കാരെ ഇതു ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഡിബിഎസിൽ ഇപ്പോൾ 8,000 മുതൽ 9,000 വരെ താൽക്കാലിക ജീവനക്കാർ പ്രവർത്തിക്കുന്നു. ബാങ്ക് മുഴുവനായുള്ള ജീവനക്കാരുടെ എണ്ണം ഏകദേശം 41,000 ആണ്.
ഏകദേശം 1,000 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഗുപ്ത പറഞ്ഞു.
ഡിബിഎസിന്റെ സ്ഥാനമൊഴിയുന്ന സിഇഒ പീയൂഷ് ഗുപ്തയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ബാങ്ക് എഐ സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്തി വരികയാണ്. ഗുപ്ത മാർച്ച് അവസാനം കമ്പനി വിടും, നിലവിലെ ഡെപ്യൂട്ടി സിഇഒ ടാൻ സു ഷാൻ അദ്ദേഹത്തിന്റെ പിൻഗാമിയാകും. എഐയുടെ സഹായത്തോടെ ഏകദേശം 1,000 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഗുപ്ത പറഞ്ഞു.
ഏകദേശം 40% വരെ എഐ ബാധിക്കുമെന്ന്
എന്നാൽ, സിംഗപ്പൂരിൽ എത്ര തസ്തികകൾ കുറയ്ക്കുമെന്ന് കമ്പനി വ്യക്തമായി വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്ട്ര നാണയ നിധി (IMF) മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന്, ലോകമാകമാനമുള്ള ജോലികളിൽ ഏകദേശം 40% വരെ എഐ ബാധിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ എഐ മൊത്തത്തിലുള്ള അസമത്വം വർധിപ്പിക്കാനിടയുണ്ടെന്ന് മുന്നറിയിപ്പ് നൽകി

