തിരുവനന്തപുരം : തിരുവനന്തപുരം കൂട്ട കൊലപാതക കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായി സൗത്ത് സോൺ ഐജി ശ്യാം സുന്ദർ അറിയിച്ചു. പ്രതി “ഒറ്റയ്ക്ക് കൃത്യം ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. രക്തസാമ്പിള്‍ പരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നത് സ്ഥിരീകരിക്കാനാകൂ. ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തു,” – ഐജി വ്യക്തമാക്കി .
മൂന്ന് വീടുകളിൽവച്ചാണ് കൊലപാതകം നടന്നത്.
പേരുമലയിലെ അഫാന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐജി. .വെഞ്ഞാറമൂട് പേരുമല സ്വദേശി അഫാൻ (23 വയസ്) അഞ്ചുപേരെ കൊലപ്പെടുത്തിയതാണ് ഈ കേസിന്റെ പ്രമേയം. പെണ്‍സുഹൃത്ത് ഫർസാന, സഹോദരൻ അഫ്‌സാൻ, പിതാവിന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, പിതൃമാതാവ് സല്‍മ ബീവി എന്നിവരാണ് കൊല്ലപ്പെട്ടവർ. കൊലപാതകം മൂന്ന് വീടുകളിൽവച്ചാണ് നടന്നത്.
പ്രതി അഫാൻ ആദ്യമായി സല്‍മാബീവിയുടെ വീട്ടിൽ കൊലപാതകം നടത്തി. തുടർന്ന്, പിതാവിന്റെ സഹോദരന്റെ വീട്ടിലും പിന്നീട് സ്വന്തം വീട്ടിലുമാണ് കൊലപാതകങ്ങൾ നടന്നത്. സംഭവത്തിന് ശേഷം പ്രതി നേരെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കൊലപാതകം നടത്തിയ രീതി
അഫാൻ വീട്ടിൽ നിന്ന് ഇറങ്ങി നേരെ സ്വർണപ്പണയ സ്ഥാപനത്തിലെത്തി. കുറച്ച് പണം ആവശ്യപ്പെട്ട് സ്വർണം പിന്നീട് കൊണ്ടുവരാമെന്ന് പറഞ്ഞു. പരിചിതനായതിനാൽ അവിടെ നിന്നു പണം ലഭിച്ചു. ഈ പണം ഉപയോഗിച്ച് വെഞ്ഞാറമൂടിൽ നിന്ന് ഒരു ചുറ്റിക വാങ്ങി. ഈ ചുറ്റിക ഉപയോഗിച്ചാണ് പ്രതി സല്‍മാബീവിയുടെ വീട്ടിൽ എത്തി കൊല നടത്തിയത്. അവിടെ നിന്ന് മാല കൈക്കലാക്കി വീണ്ടും പണമിടപാട് സ്ഥാപനത്തിൽ എത്തി മാല ഏൽപ്പിച്ചു. പിന്നീട് പിതാവിന്റെ സഹോദരന്റെ വീട്ടിൽ ചെന്നു സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തി. അവസാനം വീട്ടിലേക്ക് തിരിച്ചു എത്തിയ പ്രതി പെൺസുഹൃത്തിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തി. തുടർന്ന് സഹോദരനെയും കൊലപ്പെടുത്തി.
.

