രാജകീയമായി ജീവിക്കുന്ന പി.എസ്.സി ചെയർമാനും മെമ്പർമാർക്കും . ലക്ഷങ്ങൾ വാരിക്കോരി കൊടുക്കുന്നു.; പക്ഷേ ആശാവർക്കർമാർക്ക് പുലയാട്ട്: സിപിഐ നേതാവ് കെ.കെ. ശിവരാമൻ.

തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തിന് നേരെയുള്ള സർക്കാരിന്റെ അവഗണനയെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാവ് കെ.കെ. ശിവരാമൻ. കണ്ണിൽ ചോരയില്ലാത്ത, മനുഷ്യസ്നേഹത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഈ നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്ന് അദ്ദേ​ഹം വിമർശിച്ചു..
.
ഈ നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ല.

പ്രതിമാസം 7000 രൂപയ്ക്ക് അതിരാവിലെ മുതൽ ഇരുളുവോളം ജോലി ചെയ്യുന്നവരാണ് ആശാവർക്കർമാർ. അവരുടെ നേരെ കണ്ണുതുറക്കാത്ത സർക്കാർ, പ്രതിമാസം ലക്ഷങ്ങൾ ശമ്പളവും,സർവ്വ ആനുകൂല്യങ്ങളും വാങ്ങി രാജകീയമായി ജീവിക്കുന്ന പി.എസ്.സി ചെയർമാനും മെമ്പർമാർക്കും വീണ്ടും ലക്ഷങ്ങൾ വാരിക്കോരി കൊടുക്കുന്നു. ഇത് ഇടതുപക്ഷ നയമാണോ? നല്ല ശമ്പളമുള്ള ഹൈക്കോടതി പ്ലീഡർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും നല്ലതുപോലെ വർദ്ധിപ്പിച്ചു. പക്ഷേ ആശാവർക്കർമാർക്ക് പുലയാട്ട്. കണ്ണിൽ ചോരയില്ലാത്ത, മനുഷ്യസ്നേഹത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഈ നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ല. ശിവരാമൻ ഫെയ്സ്ബുക്കിൽ കുറിച്ചു..

പെൺകൾ ഒരുമൈ സമരത്തിൽ പങ്കെടുത്തവർ സിഐടിയു, എഐടിയുസി, ഐഎൻടിയുസി, അംഗങ്ങളുടെ കുടുംബത്തിലെ സ്ത്രീകളുമായിരുന്നു

ആശാവർക്കർമാരുടെ വേതനം 7000 രൂപയാണ്. അതിത്തിരി വർദ്ധിപ്പിക്കണം എന്നാണ് അവർ ആവശ്യപ്പെട്ടത്. സർക്കാർ കണ്ണുതുറക്കാതെ ദൈവമായി മാറിയപ്പോഴാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ആരംഭിക്കാൻ അവർ നിർബന്ധിതരായത്. സമരത്തെ എങ്ങനെയൊക്കെയാണ് രാഷ്ട്രീയ അധികാരികൾ അധിക്ഷേപിച്ചത്. മൂന്നാറിൽ നടന്ന പെൺകൾ ഒരുമൈ സമരത്തോട് ചിലർ വിശേഷിപ്പിച്ചു. പക്ഷേ അവർ മറന്നുപോയ ഒരു കാര്യമുണ്ട് പെൺകൾ ഒരുമൈ സമരത്തിൽ പങ്കെടുത്തവർ സിഐടിയു, എഐടിയുസി, ഐഎൻടിയുസി, അംഗങ്ങളുടെ കുടുംബത്തിലെ സ്ത്രീകളുമായിരുന്നു. വിധ്വംസക ശക്തികളാണ് ആശാവർക്കർമാരെ സമരത്തിലേക്ക് തള്ളിവിട്ടതെന്ന്, ചില രാഷ്ട്രീയ യജമാനന്മാർ പ്രചരിപ്പിക്കുന്നു. അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു..
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →