ഭോപാല്‍:. രാജ്യത്തെ ഓരോ പൗരന്റേയും ചികിത്സാപരമായ ചെലവുകള്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ..സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ചികിത്സാചെലവ് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 2014 ല്‍ കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനുമുന്‍പ് ചികിത്സാചെലവ് ഭീമമായിരുന്നുവെന്നും അത് കുറയ്ക്കാനുള്ള പ്രതിജ്ഞയുമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.മധ്യപ്രദേശിലെ ഛാതാപുര്‍ ജില്ലയില്‍ ഭാഗേശ്വര്‍ ധാം മെഡിക്കല്‍ ആന്‍ഡ് സയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിന്റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
അര്‍ഹരായ എല്ലാ വ്യക്തികള്‍ക്കും ആയുഷ്മാന്‍ കാര്‍ഡുകള്‍ അനുവദിക്കും
പ്രധാനമന്ത്രി ഒരു പൊതുസമ്മേളനത്തിലൂടെ ജനങ്ങളോട് അഭിമുഖം ചെയ്ത് വിവിധ ആരോഗ്യപദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചു. പ്രത്യേകിച്ച്, ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. അര്‍ഹരായ എല്ലാ വ്യക്തികള്‍ക്കും ആയുഷ്മാന്‍ കാര്‍ഡുകള്‍ അനുവദിക്കും.ആയുഷ്മാന്‍ കാര്‍ഡുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സാചെലവുകള്‍ സൗജന്യമായി ലഭ്യമാകും.70 വയസ്സോ അതിനുമുകളോ പ്രായമുള്ള ആയുഷ്മാന്‍ കാര്‍ഡുടമകള്‍ക്ക് നിലവില്‍ തന്നെ അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യചികിത്സയ്ക്ക് അര്‍ഹത ഉണ്ടാകും. ആയുഷ്മാന്‍ കാര്‍ഡ് എത്രയും വേഗം സ്വന്തമാക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുന്ന പക്ഷം തനിക്ക് നേരിട്ട് കത്തെഴുതി അറിയിക്കണം
കാര്‍ഡ് അനുവദിക്കുന്നതിനായി ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുന്ന പക്ഷം തനിക്ക് നേരിട്ട് കത്തെഴുതി അറിയിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്ന ക്ഷേമപദ്ധതികളെ കുറിച്ചും ആയുഷ്മാന്‍ കാര്‍ഡ് പോലുള്ള പദ്ധതികളെ കുറിച്ച് സമൂഹത്തില്‍ ബോധവത്കരണം നടത്തണമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
.
