ഫ്രാന്‍സിസ് മാര്‍പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇന്നലത്തെക്കാള്‍ നില ഗുരുതരമാണെന്നും വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി .88 വയസ്സുകാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ ഒന്‍പതു ദിവസമായി .ആശുപത്രിയില്‍ തുടരുകയാണ്.ശ്വസകോശ അണുബാധയെ തുടർന്നാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം (ഫെബ്രുവരി) 14നാണ് റോമിലെ ജമെലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വത്തിക്കാന്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിൽ പറഞ്ഞത് പ്രകാരം, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമാണ്.

ഇന്നലത്തെക്കാള്‍ നില ഗുരുതരമാണെന്നും

മാര്‍പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇന്നലത്തെക്കാള്‍ നില ഗുരുതരമാണെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ചികിത്സയോട് അദ്ദേഹം നന്നായി പ്രതികരിക്കുന്നുണ്ടെങ്കിലും, അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ സംഘത്തിന്റെ തലവന്‍ ഡോ. സെര്‍ജിയോ ആല്‍ഫിയേരി വ്യക്തമാക്കിയിരുന്നു.

ഒരു ആഴ്ച കൂടി ആശുപത്രിയില്‍ തുടരേണ്ടിവരും

ഇരുശ്വാസകോശങ്ങളിലും അണുബാധയുള്ളതിനാല്‍, മാര്‍പാപ്പ ഒരു ആഴ്ച കൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് ഡോ. സെര്‍ജിയോ ആല്‍ഫിയേരി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →