മണിപ്പൂരില്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍, കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് .. സംസ്ഥാനത്ത് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല ഉത്തരവിട്ടു. സുരക്ഷാ സേനയുടെ ആയുധപ്പുരകളില്‍നിന്നും കൊള്ളയടിക്കപ്പെട്ടതും നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുള്ളതുമായ ആയുധങ്ങള്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചേല്‍പ്പിക്കണം എന്നാണ് ഉത്തരവ്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി ഒരു ആഴ്ച പിന്നിട്ടതിന്റെ പിന്നാലെയാണ് ഈ നടപടികള്‍ പ്രഖ്യാപിച്ചത്.

5682 ആയുധങ്ങളാണ് മോഷണം പോയത്

മണിപ്പുരിലെ പോലീസ് സ്റ്റേഷനുകളില്‍ നിന്നും സുരക്ഷാ സേനയുടെ ആയുധപ്പുരകളില്‍ നിന്നും ആയുധങ്ങള്‍ മോഷണം പോയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 200 എ.കെ 47 തോക്കുകള്‍ ഉള്‍പ്പെടെ 5682 ആയുധങ്ങളാണ് മോഷണം പോയത്.

സമയപരിധിക്ക് ശേഷം ആയുധങ്ങള്‍ കൈവശം വെക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും..

ആയുധങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ടെങ്കിലും, സമയപരിധിക്ക് ശേഷം ആയുധങ്ങള്‍ കൈവശം വെക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →