മദ്യ നിർമ്മാണ പ്ലാൻറ് പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്ന് സിഎസ്ഐ മധ്യകേരള മഹാ ഇടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ

കോട്ടയം|പാലക്കാട് എലപ്പുള്ളിയിലെ മദ്യ നിർമ്മാണ പ്ലാൻറ് നിർമ്മാണ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്ന് സിഎസ്ഐ മധ്യകേരള മഹാ ഇടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ.

കേരളത്തിന് ദോഷകരമായി മാത്രം ബാധിക്കുന്ന മദ്യശാലക്കെതിരെയുള്ള ജനവികാരം സർക്കാർ മാനിക്കണമെന്നും വരും തലമുറയെ നശിപ്പിക്കുന്നതാണ് ബ്രൂവറി പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവ സഭകളുടെ കൂട്ടായ ചർച്ചകൾ വിഷയത്തിലുണ്ടാകണമെന്നും തീരുമാനം പിൻവലിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുമെന്നും ബിഷപ്പ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →